Monday, June 27, 2022

Latest Posts

ദേഹത്ത് ബാധ കൂടിയെന്ന് ആരോപിച്ച് കൈയിൽ കർപ്പൂരം കത്തിച്ച് പൊള്ളലേൽപ്പിച്ചു; കൊച്ചിയിൽ ട്രാൻസ്‌ യുവതിക്കെതിരെ പരാതി

ട്രാൻസ്ജെൻഡർ യുവതിയെ സുഹൃത്തായ മറ്റൊരു ട്രാൻസ്ജെൻഡർ യുവതി ഉപദ്രവിച്ചതായി പരാതി. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. മഹാരാജാസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ അഹല്യ കൃഷ്‌ണയാണ് കൂടെ താമസിക്കുന്ന അർപ്പിതയ്‌ക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

ദേഹത്ത് ബാധയുണ്ടെന്ന് പറഞ്ഞ് കൈയിൽ കർപ്പൂരം വച്ച് കത്തിച്ചെന്നാണ് പരാതി. താമസം ഒരുമിച്ചായിരുന്നതിനാൽ ആ സമയത്ത് തനിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല. ആശുപത്രിയിൽ പോകാൻ ശ്രമിച്ചെങ്കിലും കേസാകുമെന്ന് കരുതി അതിന് സമ്മതിച്ചില്ലെന്നും മരുന്ന് വാങ്ങി നൽകിയെന്നുമാണ് പരാതിയിൽ പറയുന്നത്.

എന്നാൽ, കൈയുടെ നീരും വേദനയും കൂടി വന്നതോടെയാണ് ചികിത്സ തേടിയത്. അ‌ഞ്ച് ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. സ്വയം കൈ പൊള്ളിച്ചതാണെന്നായിരുന്നു ആശുപത്രിയിൽ പറഞ്ഞത്. പേടിച്ചിട്ടാണ് ഇത്രയും നാൾ പൊലീസിൽ പറയാതിരുന്നത്.

ഇപ്പോൾ അവിടെ നിന്നും താമസം മാറിയെന്നും ട്രാൻസ് കമ്മ്യൂണിറ്റിയിലുള്ളവരെല്ലാം കേസ് കൊടുക്കാൻ നിർബന്ധിച്ചതു കൊണ്ടു കൂടിയാണ് ഇപ്പോഴിത് തുറന്ന് പറഞ്ഞതെന്നും യുവതി വെളിപ്പെടുത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.