Sunday, June 26, 2022

Latest Posts

കോണ്‍ഗ്രസും ഐ എന്‍ ടി യു സിയും രണ്ടല്ല: സതീശനെ തള്ളി ആര്‍ ചന്ദ്രശേഖര്‍

ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രസ്താവന വി ഡി സതീശന്‍ തിരുത്തണമെന്ന് ആര്‍ ചന്ദ്രശേഖര്‍. കെ പി സി സി പ്രസിഡന്റ് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചന്ദ്രശേഖര്‍.

ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ പോഷകസംഘടന തന്നെയാണ്. കോണ്‍ഗ്രസുമായി ഇഴുകിചേര്‍ന്ന പ്രസ്ഥാനമാണ് ഐ എന്‍ ടി യു സി. ഇത് രണ്ടും രണ്ടല്ല. എ ഐ സി സിയുടേയും കെ പി സി സിയുടേയും പോഷക സംഘടന ലിസ്റ്റില്‍ ഐ എന്‍ ടി യു സിയുണ്ട്. സതീശന്‍ പറഞ്ഞത് അന്നത്തെ സമരവുമായി ബന്ധപ്പെട്ടാണ്. ഐ എന്‍ ടി യു സിക്കെതിരെ സംസാരിക്കുന്നവന്‍ ചരിത്രം പഠിക്കണം. സതീശന്റെ പ്രസ്താവന തൊഴിലാളികളില്‍ വേദനയും അന്യതാബോധവും അനാതത്വവുമുണ്ടാക്കിയെന്ന്‌ ചന്ദ്രശേഖര്‍ പറഞ്ഞു.

ഏത് സമരങ്ങളിലും ചില ബുദ്ധിമുട്ടുണ്ടാകും. ഇതിന്റെ പേരില്‍ തൊഴിലാളി സമരങ്ങളെ അപഹസിക്കരുത്. കോണ്‍ഗ്രസിന് ശക്തി പകരുക എന്നതാണ് ഐ എന്‍ ടി യു സിയുടെ കടമ. കോണ്‍ഗ്രസല്ലാത്ത ഒരു പാര്‍ട്ടിയെക്കുറിച്ച് തനിക്ക് ചിന്തിക്കാനാകില്ല. കേരളത്തിലെ ഐ എന്‍ ടി യു സിക്ക് 18 ലക്ഷം മെമ്പര്‍മാരുണ്ട്. കോണ്‍ഗ്രസിന് ദോഷം വരുത്തുന്ന ഒന്നും ഐ എന്‍ ടി യു സിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല. ഇതുപോലെ ഐ എന്‍ ടി യു സിയെ കോണ്‍ഗ്രസും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.