മത- രാഷ്ട്രീയ സംഘടനകള്‍ക്ക് ഫയര്‍ഫോഴ്സ് പരിശീലനം നല്‍കേണ്ടെന്ന് വകുപ്പ് മേധാവി ബി സന്ധ്യ. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത് വലിയ വിവാദമായ സാഹചര്യത്തിലാണ് വകുപ്പ് മേധാവി സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ അംഗീകൃത സംഘടനകര്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രം പരിശീലനം നല്കിയാല് മതിയെന്ന് സര്‍ക്കുലര്‍ പറയുന്നു. പരിശീലന അപേക്ഷകളില്‍ ഉന്നത ഉദ്യേഗസ്ഥരുമായി കൂടിയാലോചന വേണമെന്നും സര്‍ക്കുലറിലുണ്ട്.
ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമനസേനാംഗങ്ങള്‍ പരിശീലനം നല്‍കിയതില്‍ ഗുരുതര വീഴ്ച്ച സംഭവിച്ചതായി ആഭ്യന്തര സെക്രട്ടറിക്ക് ബി സന്ധ്യ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരിശീലനത്തിന് നേതൃത്വം നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി നീക്കവുമുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.