ബോളിവുഡ് നടി മലൈക്ക അറോറയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. പൂനെയില്‍ പരിപാടി കഴിഞ്ഞ് വരുന്നതിനിടെ ശനിയാഴ്ചയാണ് അപകടമുണ്ടായത്. തലയ്ക്ക് ചെറിയ പരുക്കേറ്റ മലൈകയൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരുക്കുകള്‍ മാത്രമാണുള്ളതെന്നും മലൈക ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
നെറ്റിയില്‍ ചെറിയ പരുക്കുമാത്രമാണ് മലൈകയ്ക്കുള്ളത്. സിടി സ്‌കാന്‍ എടുത്തതില്‍ പ്രശ്‌നങ്ങളൊന്നുമില്ല. നിലവില്‍ അവര്‍ക്ക് ബുദ്ധിമുട്ടുകളൊന്നുമില്ല. നീരീക്ഷണത്തില്‍ കഴിയുകയാണ്. രാവിലെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി പുറത്തുവിട്ട സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.
BEST SELLERS