കുഞ്ചാക്കോ ബോബൻ നായകനാകുന്ന ന്നാ, താൻ കേസ് കൊട് എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ ബേസിൽ ജോസഫും ഉണ്ണിമായ പ്രസാദും.ചെറുവത്തൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്നു. പട എന്ന ചിത്രമാണ് ഉണ്ണിമായ പ്രസാദിന്റേതായി അവസാനം റിലീസ് ചെയ്തത്.
നവാഗതനായ സംഗീത് പി. രാജൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ ബേസിൽ ജോസഫ് നായകനായി അഭിനയിച്ചു വരികയാണ്. ജാൻ.എ. മന്നിനുശേഷം ബേസിൽ ജോസഫ് വീണ്ടും നായകനാകുന്നു എന്ന പ്രത്യേകതയുണ്ട്. അതേസമയം സൂപ്പർ ഡീലക്സ് എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ച ഗായത്രി ശങ്കറാണ് ന്നാ, താൻ കേസ് കൊട് എന്ന ചിത്രത്തിലെ നായിക.കാസർകോട് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു.രാകേഷ് ഹരിദാസാണ് ഛായാഗ്രഹണം.എഡിറ്റർ മനോജ് കണ്ണോത്ത്.