Fri. Mar 29th, 2024

കോട്ടയം: ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ ചങ്ങനാശേരി ടൗണില്‍ തൊഴിലാളികളുടെ പ്രതിഷേധം. മാര്‍ക്കറ്റുകളിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഒരു മണിക്കൂറോളം പണിമുടക്കി പ്രതിഷേധ പ്രകടനം നടത്തിയത്. ഐ എന്‍ ടി യു സി സംസ്ഥാന നേതാക്കളടക്കം പങ്കെടുത്ത പ്രതിഷേധത്തില്‍ നിരവധി തൊഴിലാളികള്‍ ഭാഗമായി.

ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ ഭാഗമല്ലെങ്കില്‍ ആര്‍ക്ക് വേണ്ടിയാണ് ഇനി പ്രവര്‍ത്തിക്കേണ്ടതെന്ന് തൊഴിലാളികള്‍ ചോദിച്ചു. ഇത്രയും നാളും ചോരയും നീരും കൊടുത്ത് തങ്ങള്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസിന് വേണ്ടിയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. പ്രസ്താവന പിന്‍വലിച്ച് വി ഡി സതീശന്‍ മാപ്പ് പറയണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇന്ന് ജില്ലയില്‍ പാര്‍ട്ടി പരിപാടിക്കായി സതീശനെത്തുമ്പോള്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

BEST SELLERS