Sunday, June 26, 2022

Latest Posts

ഗവര്‍ണര്‍ നിയമനം, നീക്കം ചെയ്യല്‍; സ്വകാര്യ ബില്ലുമായി സി പി എം

സംസ്ഥാനങ്ങളിലെ ഗവര്‍ണമാരുടെ നിയമനങ്ങളിലും നീക്കം ചെയ്യലിലും ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ട് പാര്‍ലിമെന്റില്‍ സ്വകാര്യ ബില്‍ കൊണ്ടുവരാന്‍ സി പി എം. ഗവര്‍ണമാരുടെ നിയമനം ജനപ്രതിനിധികളുടെ വോട്ട് അനുസരിച്ച് തീരുമാനിക്കണമെന്നാണ് ബില്ലില്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല, നിയമസഭ വഴി ഗവര്‍ണര്‍മാരെ നീക്കം ചെയ്യുന്നതും ബില്ലില്‍ പറയുന്നുണ്ട്. നിലവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഗവർണർമാരെ നിയമിക്കുന്നതും പിൻവലിക്കുന്നതും.

സംസ്ഥാനങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍മാര്‍ അതില്‍ വീഴ്ച വരുത്തുമ്പോള്‍ പിന്‍വലിക്കാന്‍ നിയമസഭക്ക് അധികാരം നല്‍കണമെന്നാണ് ബില്ലില്‍ പറയുന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ നിയമസഭ പ്രമേയം പാസ്സാക്കിയാല്‍ അത് മാനിച്ച് ഗവര്‍ണര്‍മാര്‍ രാജിവെക്കണമെന്ന് ബില്ലില്‍ ആവശ്യപ്പെടുന്നു. ഗവര്‍ണര്‍ നിയമനത്തില്‍ നിയമസഭാംഗങ്ങളുടെയും തദ്ദേശ സ്വയംഭരണ പ്രതിനിധികളുടെയും വോട്ട് അടിസ്ഥാനമാക്കണമെന്നും നിര്‍ദേശമുണ്ട്.

ബി ജെ പിയിതര സര്‍ക്കാറുകളോട് പലപ്പോഴും ഗവര്‍ണര്‍മാരെ ഉപയോഗിച്ച് രാഷ്ട്രീയ വിദ്വേഷം കേന്ദ്രം തീര്‍ക്കാറുണ്ട്. പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലെല്ലാം ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. കേരളത്തില്‍ പലപ്പോഴും ഗവര്‍ണറും സംസ്ഥാന സര്‍ക്കാറും ഏറ്റുമുട്ടല്‍ നടത്താറുണ്ട്. ഈയടുത്ത് ഗവര്‍ണറുടെ പേഴ്‌സനല്‍ സ്റ്റാഫ് നിയമനം സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫുകളുടെ നിയമനങ്ങള്‍ ഗവര്‍ണര്‍ ആരിഫ് ഖാന്‍ ശക്തമായി ചോദ്യം ചെയ്തിരുന്നു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.