Wed. Apr 24th, 2024

സമൂഹമാധ്യമങ്ങള്‍ പൗരന്മാരുടെ മൗലികാവകാശങ്ങളെ ബഹുമാനിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍. മുന്നറിയിപ്പ് ഇല്ലാതെ വ്യക്തികളുടെ അക്കൗണ്ടുകള്‍ പൂട്ടിയാല്‍ നടപടി സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു.

ഒരാളുടെ അക്കൗണ്ടില്‍ നിയമവിരുദ്ധമായ ഉള്ളടക്കം ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യാനുള്ള അവകാശം മാത്രമാണ് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ഉള്ളത്. അതിന്റെ പേരില്‍ അക്കൗണ്ട് തന്നെ നീക്കം ചെയ്യുന്ന നിലപാട് തെറ്റാണെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഒരാളുടെ ഭൂരിഭാഗം ഉള്ളടക്കവും നിയമവിരുദ്ധമാണെങ്കില്‍, അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തലാക്കാനുള്ള അങ്ങേയറ്റത്തെ നടപടി സ്വീകരിക്കാമെന്നും കേന്ദ്രം പറയുന്നു.

BEST SELLERS