വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം തലാപ്പില്‍ അബ്ദുല്‍ ജലീല്‍ (52) മരിച്ചു. ഇന്നലെ അര്‍ധ രാത്രിക്കാണ് ജലീലിന് വെട്ടേറ്റത്. പയ്യനാട് വെച്ച് വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സംഭവം. രണ്ട് പേര് പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് കൗണ്‍സിലറായിരുന്നു.
അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അബ്ദുൽ മജീദ് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതിയായ ശുഐബിന് വേണ്ടി തിരച്ചിൽ ഊർജിതമാക്കി. ഇരുവരും ചേർന്നാണ് ജലീലിനെ വെട്ടിയത്.
BEST SELLERS