Fri. Apr 19th, 2024

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും എടുക്കുന്ന നടപടികള്‍ തൃപ്തികരമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തില്‍ സംസ്ഥാനവും കേന്ദ്രസര്‍ക്കാരും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയിലെ പ്രശ്‌നമാണ്. ചര്‍ച്ചകള്‍ എങ്ങനെ പോകുന്നുവെന്ന് നോക്കാമെന്നും യെച്ചൂരി പറഞ്ഞു.

പദ്ധതിക്കെതിരായ പ്രതിഷേധം സംസ്ഥാനം കൈകാര്യം ചെയ്യേണ്ടതാണ്. കേന്ദ്ര നേതൃത്വം ഇടപെടേണ്ട സാഹചര്യമില്ല. സംസ്ഥാനം മാര്‍ഗനിര്‍ദ്ദേശം തേടിയാല്‍ മാത്രം കേന്ദ്ര നേതൃത്വം ഇടപെടും. സില്‍വര്‍ഡ ലൈനില് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ സംസ്ഥാന സര്‍ക്കാരിന് ഉണ്ട്. സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിന് സംതൃപ്തിയുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി.

അതസമയം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ടിന് കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കി. ഇന്ധന വില വര്‍ദ്ധനവിനെയും കമ്മിറ്റി അപലപിച്ചു. ഉയര്‍ന്ന നികുതിയാണ് കേന്ദ്ര സര്‍ക്കാര്‍ പിരിക്കുന്നത്. ഇന്ധന വില വര്‍ദ്ധനയ്‌ക്കെതിരെ സി.പി.എം രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ഏപ്രില്‍ രണ്ടിന് പ്രതിഷേധം സംഘടിപ്പിക്കാനാണ് സി.പി.എം തീരുമാനം.

കശ്മീര്‍ ഫയല്‍സ് സിനിമയെ ഔദ്യോഗികമായി പ്രചരിപ്പിപ്പിക്കുന്ന നിലയുണ്ടാവരുതെന്നും, ന്യൂനപക്ഷങ്ങളെ മൊത്തം മോശക്കാരായി കാണിക്കുകയാണ് എന്നും ചര്‍ച്ചയില്‍ പറഞ്ഞു. സിനിിമയെ ഉപയോഗിച്ചുള്ള വര്‍ഗീയവല്‍ക്കരണത്തെയും അപലപിച്ചു.

BEST SELLERS