മുതിർന്ന മാധ്യമ പ്രവർത്തകനും അധ്യാപകനുമായ എ സഹദേവൻ (70) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, രാവിലെ 11.55 ഓടെയായിരുന്നു അന്ത്യം. കഥാകൃത്തും ചലച്ചിത്ര നിരൂപകനുമായിരുന്നു. മാതൃഭൂമി, ഇന്ത്യാവിഷൻ എന്നിവിടങ്ങളിൽ ദീർഘകാലം മാധ്യമപ്രവർത്തകനായിരുന്നു. മാസ്കോമിൽ പ്രൊഫസറായിരിക്കെയാണ് അന്ത്യം.
പാലക്കാട് പുതുശ്ശേരി മാത്തൂര്‍ താഴത്തെ കളത്തില്‍ കെ. സി നായരുടെയും പൊല്‍പ്പുള്ളി ആത്തൂര്‍ പത്മാവതി അമ്മയുടെയും മകനാണ്. 1951 ഒക്ടോബര്‍ 15നായിരുന്നു ജനനം.
BEST SELLERS