Wednesday, May 25, 2022

Latest Posts

ഇവന്‍ ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ആദ്യം മനസ്സിലാക്കിയാല്‍ നന്നായിരുന്നു; വിനായകനെതിരെ രഞ്ജിത്ത്

ദിലീപിനെ ജയിലിലെത്തി കണ്ട സംഭവത്തില്‍ വിനായകന്‍ പരോക്ഷമായി സമൂഹമാധ്യമങ്ങളില്‍ ഉന്നയിച്ച വിമര്‍ശനത്തില്‍ മറുപടിയുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. ഇവന്‍ എന്നെ ഉദ്ദേശിച്ചാണ് എറിഞ്ഞതെങ്കില്‍ വിനായകന്റെ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല. ഇവന്‍ ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ആദ്യം മനസ്സിലാക്കിയാല്‍ നന്നായിരുന്നു. അതിന് ഈ ജന്മം മതിയാകില്ല- രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ അതിജീവിത പങ്കെടുത്തതിന് പിന്നാലെ രഞ്ജിത്ത് ജയിലിലെത്തി ദിലീപിനെ കണ്ടുമടങ്ങുന്ന ചിത്രം വിനായകന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഈ പോസ്റ്റ് പിന്‍വലിച്ചു.

ഒരുത്തീ സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ വിനായകനോട് ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ കൊള്ളേണ്ടവര്‍ക്ക് കൊണ്ടുവന്നെന്നും രഞ്ജിത്തിന് കൊണ്ടെന്നും താനത് കണ്ടെന്നും വിനായകന്‍ മറുപടി നല്‍കിയിരുന്നു. മാന്യനെന്ന് ചമഞ്ഞ് നടക്കുന്ന അമാന്യന്മാരെ മുഖത്ത് നോക്കി ചീത്തപറയാന്‍ മടിക്കില്ലെന്ന് വിനായകന്‍ പറഞ്ഞിരുന്നു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.