Fri. Apr 26th, 2024

ഐ എഫ് എഫ് കെ വേദിയില്‍ സര്‍ക്കാറിനെ പരോക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരന്‍ ടി പത്മനാഭന്‍. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഭാവി കേരളം മാപ്പു തരില്ല. നടിയെ ആക്രമിച്ച കേസില്‍ തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. ഇത്തരം പ്രവൃത്തി ചെയ്താല്‍ താര ചക്രവര്‍ത്തിമാര്‍ക്ക് അധികം വാഴാനാകില്ല.

എത്ര വലിയവരായാലും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ ഇപ്പോഴും സുരക്ഷിതരല്ല. ഉദ്ഘാടന വേദിയിലെ ഭാവനയുടെ സാന്നിധ്യത്തെ ടി പത്മനാഭന്‍ അഭിനന്ദിച്ചു. ഉദ്ഘാടന ദിനത്തില്‍ അപരാജിതയായ പെണ്‍കുട്ടിയാണ് അതിഥിയായതെന്നും അദ്ദേഹം പറഞ്ഞു.

BEST SELLERS