Fri. Apr 19th, 2024

രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇന്ധനവില വര്‍ധന ഇന്ന് (ചൊവ്വാഴ്ച) രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരും. 138 ദിവസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.

യുക്രൈന്‍- റഷ്യ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതോടെയാണ് ഇന്ധനവില ഉയരുന്ന സാഹചര്യമുണ്ടായിരിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് മൂലം ഇന്ധന വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നില്ല.

പുതിയവില ഇങ്ങനെ തിരുവനന്തപുരം: പെട്രോള്‍ – 107.31 ഡീസല്‍ – 94.41 കൊച്ചി: പെട്രോള്‍- 105.18 ഡീസല്‍-92.40 കോഴിക്കോട്: പെട്രോള്‍ -105.45 ഡീസല്‍ – 92.61

അതേ സമയം പെട്രോള്‍ ഡീസല്‍ വില വര്‍ധനവിന് പുറകെ പാചക വാതക വിലയും കൂട്ടി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂടി. കൊച്ചിയിലെ പുതിയ വില 956 രൂപ. 5 കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു.

BEST SELLERS