ബീജിങ്: ചൈനയില്‍ 133 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നുവീണു. ചൈനീസ് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ് പി യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉച്ചയ്ക്ക് 1.11 ന് കുമിങ് സിറ്റിയില്‍ നിന്ന് പറന്നുയര്‍ന്ന ബോയിങ് 737 വിമാനമാണ് അപകടത്തില്‍ പെട്ടത്.
ടേക്ക് ഓഫിന് ശേഷം ഒരു മണിക്കൂറോളം പറന്ന ശേഷമാണ് വിമാനം തകര്‍ന്ന് വീണത്. ഗുവാങ്സി മേഖലയിലെ വുഷൗ നഗരത്തിനടുത്തുള്ള ഗ്രാമപ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തകര്‍ന്ന വിമാനത്തിലുള്ളവരെക്കുറിച്ച് നിലവില്‍ വിവരമില്ല.
Video on China’s social media shows smokes in mountain, may be the crash site🙏🙏 pic.twitter.com/vvh7C8sEkg
— ShanghaiEye🚀official (@ShanghaiEye) March 21, 2022