Wed. Apr 24th, 2024

കെ റെയില്‍ സര്‍വേ തടസ്സപ്പെടുത്തി സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇന്നും പ്രതിഷേധം. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് സമരങ്ങള്‍ നടക്കുന്നത്. സ്ത്രീകളടക്കമുള്ള നാട്ടുകാരേയും ഒപ്പംകൂട്ടിയാണ് സമരം.

മലപ്പുറം തിരുനാവായയിലെ സൗത്ത് പല്ലാറിവും സില്‍വര്‍ ലൈന്‍ സര്‍വേ നടപടികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. ജനങ്ങള്‍ സംഘടിച്ച് പ്ലക്കാര്‍ഡുകളുമായെത്തിയതോടെയാണ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ച്ചത്. മുകളില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടികള്‍ നിര്‍ത്തിവെച്ചതെന്ന് ബന്ധപ്പെട്ട തഹസില്‍ദാര്‍ അറിയിച്ചു.

കോഴിക്കോട് വെസ്റ്റ് കല്ലായിലും കോട്ടയം നട്ടാശേരിയിലുമാണ് സര്‍വേ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. കോഴിക്കോട് അരീക്കാട് സര്‍വേ കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു. പലയിടത്തും സര്‍വേക്കാരും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ ചോറ്റാനിക്കരയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്നും പ്രതിഷേധം നടന്നു. കൊല്ലം കലക്ടറേറ്റിലേക്ക് യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. കലക്ടറേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്തുകോണ്‍ഗ്രസുകാരെ പോലീസ് തഞ്ഞു.

BEST SELLERS