Fri. Apr 19th, 2024

വിജയ് നായകനാകുന്ന ചിത്രം ‘ബീസ്റ്റിലെ’ രണ്ടാം ഗാനം റിലീസ് ചെയ്തു. സണ്‍ പിക്‌ചേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ‘ജോളിയാ’ എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുന്നത് വിജയ് തന്നെയാണ്. അനിരുദ്ധ് സംഗീതം ഒരുക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കെ യു കാര്‍ത്തിക്ക് ആണ്.

നേരത്തെ റിലീസ് ചെയ്ത സിനിമയിലെ ആദ്യഗാനമായ ‘അറബികുത്ത്’ ആഗോളതലത്തില്‍ ട്രെന്‍ഡിങ് ആണ്. ഗാനം ഇതുവരെ 180 മില്യണില്‍ അധികം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. ഗാനത്തിനൊപ്പമുള്ള വിജയ്, പൂജ ഹെഗ്‌ഡെ എന്നിവരുടെ ഡാന്‍സ് സ്‌റ്റെപ്പുകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ നൃത്തം അനുകരിച്ച് നിരവധിപ്പേര്‍ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്.

ഡോക്ടറിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്.വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. ഒന്‍പത് വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്‌ച്ചേഴ്‌സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ബിസ്റ്റ്.

മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. ഷൈന്‍ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സംവിധായകന്‍ സെല്‍വരാഘവനും ബീസ്റ്റില്‍ അഭിനയിക്കുന്നുണ്ട്. മൂന്ന് പ്രതിനായകന്‍മാരാണ് ചിത്രത്തില്‍ ഉള്ളത്.

BEST SELLERS