Thu. Apr 25th, 2024

ചെറിയ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും വിശുദ്ധപീഡനം. പത്തനംതിട്ട കൂടലില്‍ പോക്‌സോ കേസില്‍ യേശുവിൻറെ പ്രതിപുരുഷനായ വൈദികന്‍ കസ്റ്റഡിയില്‍. പിടിയിലായത് കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരി പോണ്ട്‌സണ്‍ ജോണ്‍ ആണ്. പഠനത്തില്‍ പിന്നാക്കമായിരുന്ന പെണ്‍കുട്ടിയെ വികാരി പോണ്ട്‌സണ്‍ ജോണ്‍ കൗണ്‍സിലിംഗിന് വിളിപ്പിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് പൊലീസ് കേസ് എടുത്തത്. ഇന്ന് പുലര്‍ച്ചെ വെള്ള നൈറ്റി ധാരിയായ പ്രതിപുരുഷനെ കൂടലിലെ വീട്ടില്‍ നിന്നാണ് പത്തനംതിട്ട വനിത പൊലീസ് കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള പെണ്‍കുട്ടിയോട് ആയിരുന്നു വൈദികന്റെ അതിക്രമം.

BEST SELLERS