Fri. Mar 29th, 2024

സി പി എം മുഖപ്രസിദ്ധീകരണമായ ചിന്ത വഴി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് നവയുഗം എന്ന തങ്ങളുടെ പ്രസിദ്ധീകരണത്തിലൂടെ മറുപടി നല്‍കി സി പി ഐ. തിരിഞ്ഞുകുത്തുന്ന നുണകള്‍ എന്ന പേരിലുള്ള നവയുഗത്തിന്റെ ലേഖനത്തില്‍ ചിന്തയിലെ ലേഖനത്തില്‍ ഉള്ളത് ഹിമാലയന്‍ വിഡ്ഡിത്തങ്ങള്‍ എന്ന് പരിഹസിക്കുന്നു.

ശരിയും തെറ്റും അംഗീകരിക്കാന്‍ സി പി എമ്മിന് ഒരിക്കലും കഴിഞ്ഞിട്ടില്ല. കൂട്ടത്തിലുള്ളവരെ വര്‍ഗവഞ്ചകര്‍ എന്ന് വിളിച്ചത് ഇ എം എസ് ആയിരുന്നു. നക്സല്‍ബാരി സംഭവങ്ങളുടെ ഉത്തരവാദിത്വം സി പി എമ്മിനാണ്. യുവാക്കള്‍ക്ക്് സി പി എം സായുധ വിപ്ലവ മോഹം നല്‍കി.

ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്നത്തില്‍ ഇ എം എസിനെപോലൂള്ള നേതാക്കള്‍ കൗശലപൂര്‍വം തടിതപ്പുകയായിരുന്നു. ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന അവരുടേതെന്നും പറയുന്ന പ്രദേശം എന്ന പരാമര്‍ശം ചൂണ്ടിക്കാട്ടി നവയുഗം പറയുന്നു. നേതാക്കള്‍ ചൈനീസ് സ്തുതി പാഠകരായി മാറുന്നത് ചരിത്ര സത്യങ്ങള്‍ക്ക് ചേരുന്നത് അല്ല.

‘ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തി’ എന്നത് സി പി ഐ സ്വയം ഏറ്റെടുക്കുകയാണെന്നും ഇത് റിവിഷനിസ്റ്റ് രോഗത്തിന്റെ ബഹിര്‍പ്രകടനമാണെന്നായിരുന്നു ചിന്തയിലെ ആക്ഷേപം. സി പി ഐ പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സമ്മേളനങ്ങളില്‍ ചര്‍ച്ചചെയ്യാന്‍ അവതരിപ്പിക്കപ്പെട്ട രേഖ സ്വയം തിരുത്തുന്നതിനല്ല, സി പി എമ്മിനെ തിരുത്തുന്ന കാര്യമാണ് ചര്‍ച്ചചെയ്യുന്നതെന്നും ചിന്ത കുറ്റപ്പെടുത്തിയിരുന്നു.

BEST SELLERS