Fri. Mar 29th, 2024

ഓടിക്കൊണ്ടിരിക്കവെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് കാറിന് തീപിടിച്ചു. തിരുവല്ല- കായംകുളം റോഡിലെ പൊടിയാടിക്ക് സമീപം മണിപ്പുഴയിൽ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് സമീപം കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം . അമ്പലപ്പുഴ കരൂർ വടക്കേ പുളിയ്ക്കൽ വീട്ടിൽ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ല ഹ്യൂണ്ടായ് ഐ ടെൻ കാറാണ് പൂർണമായും കത്തി നശിച്ചത്.

കാറിനടിയിൽ നിന്നും പുക ഉയരുന്നതായി എതിരെ നിന്ന് വന്ന യാത്രക്കാർ രാമകൃഷ്ണനെ അറിയിച്ചു. തുടർന്ന് പുറത്തിറങ്ങിയതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. സംഭവം കണ്ട് നിന്ന സ്വകാര്യ ബസ് ജീവനക്കാരായ രാജീവ്, ജോപകുമാർ, പമ്പ് ജീവനക്കാരായ തോമസ് എന്നിവർ ചേർന്ന് പ്രാഥമിക രക്ഷാ പ്രവർത്തനം നടത്തി. പിന്നീട് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി തീയണച്ചെങ്കിലും കാർ പൂർണമായും കത്തി നശിച്ചു. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം റോഡിൽ ഗതാഗതം തടസപ്പെട്ടു.

BEST SELLERS