Thu. Mar 28th, 2024

യാത്ര എന്ന ചിത്രത്തിന് ശേഷം തെലുങ്കിൽ മമ്മൂട്ടി വീണ്ടും അഭിനയിക്കുന്ന ചിത്രമാണ് ‘ഏജൻറ്’. അഖിൽ അക്കിനേനി നായകനാവുന്ന ചിത്രത്തിൽ പ്രതിനായകനാണ് മമ്മൂട്ടി. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തെത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിൻറെ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വർഷം ഓഗസ്റ്റ് 12നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. അഖിൽ അക്കിനേനി പ്രത്യക്ഷപ്പെടുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു പട്ടാള ഉദ്യോഗസ്ഥനാണ് മമ്മൂട്ടിയുടെ കഥാപാത്രമെന്ന് നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു.

BEST SELLERS