Wed. Apr 17th, 2024

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആദ്യ രണ്ട് മണിക്കൂര്‍ പിന്നട്ടപ്പോഴേക്കും ചിത്രം വ്യക്തം. അഞ്ചില്‍ നാലിടത്തും ബി ജെ പി ഭരണത്തുടര്‍ച്ചയാണ്ടായേക്കുമെന്ന ഫല സൂചനകള്‍ നല്‍കുന്നു. പഞ്ചാബില്‍ ആം ആദ്്മി പാാര്‍ട്ടിയുടെ തേരോട്ടത്തില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണായി തകര്‍ന്നു.

403 അംഗ ഉത്തര്‍പ്രദേശില്‍ ബി ജെ പി ഭരണം തുടരുമെന്ന് ഉറപ്പായിരിക്കകയാണ്. 267 സീറ്റുകളിലാണ് യോഗി ആദിത്യനാഥിന്റെ പാര്‍ട്ടി മുന്നിട്ട് നില്‍ക്കുന്നത്. അഖിലേഷ് യാദവിന്റെ എസ് പി 125 സീറ്റില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. സ്വന്തം തട്ടകമായ അമേഠിയിലും റായ്ബറേലിയിലുമടക്കം വലിയ തിരിച്ചടി കോണ്‍ഗ്രസിനുണ്ടായി. ഒരു കാലത്ത് യു പി ഭരിച്ച മായാവതിയുടെ ബി എസ് പിയും നാമാവശേഷമായി. യോഗി ആദിത്യനാഥ്, കേശവ് പ്രസാദ് മൌര്യ ഉള്‍പ്പെടെ ബി ജെ പിയുടെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുകയാണ്. അഖിലേഷ് യാദവ്, അസം ഖാന്‍ ഉള്‍പ്പെടെ എസ് പി പിയുടെ പ്രമുഖ നേതാക്കളും ലീഡ് ചെയ്യുന്നു. 1989ന് ശേഷം തുടര്‍ച്ചയായി രണ്ടു തവണ ഒരേ മുഖ്യമന്ത്രി അധികാരത്തില്‍ ഇരിക്കാത്ത സംസ്ഥാനമാണ് യു പി. ആ ചരിത്രം യോഗി ആദിത്യനാഥ് തിരുത്തുമെന്ന് വ്യക്തമായിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് നടന്ന അഞ്ചിടത്തില്‍ ഏറ്റവും വലിയ വിജയം പഞ്ചാബില്‍ എ എ പിയുടേതാണ്. 88 സീറ്റില്‍ കെജ്രിവാളിന്റെ പാര്‍ട്ടി കുതിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയിലേക്കാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് പോകുന്നത്. കേവലം 15 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഛന്നി മത്സരിച്ച രണ്ടിടത്തും പിന്നിലാണ്. മറ്റൊരു നേതാവായ നവജ്യോത് സിംഗ് സിദ്ദുവും പിന്നിലാണ്. കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് ബി ജെ പിക്കൊപ്പം ചേര്‍ന്ന മത്സരിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് നാലാം സ്ഥാനത്താണുള്ളത്. ശിരോമണി അഖാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദലും സുഖ് വീന്ദര്‍ സിംഗ് ബാദലുമെല്ലാം പിന്നിലാണ്. കോണ്‍ഗ്രസിന്റേയും ശിരോമണി അകാലിദളിന്റേയും പ്രമുഖ നേതാക്കളെല്ലാം എ എ പി തേരോട്ടത്തില്‍ ചതഞ്ഞരഞ്ഞിരിക്കുകയാണ്.

ഉത്തരാഖണ്ഡിലും ബി ജെ പി കേവല ഭൂരിഭക്ഷത്തിലേക്ക് അടുക്കുകയാണ്. ബി ജെ പി 45 സീറ്റിലും കോണ്‍ഗ്രസ് 22 സീറ്റിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. മണിപ്പൂരില്‍ ബി ജെ പി 25 സീറ്റിലും കോണ്‍ഗ്രസ് 12 സീറ്റിലും എന്‍ പി പി 11 സീറ്റിലും മുന്നിട്ട് നില്‍ക്കുകയാണ്. ഗോവയില്‍ മാത്രമാണ് ബി ജെ പി അല്‍പ്പം വെല്ലുവിളി നേരിടുന്നത്. ഗോവയില്‍ ബി ജെ പി18, കോണ്‍ഗ്രസ് 12, മറ്റുള്ളവര്‍ പത്ത് സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.

BEST SELLERS