Sat. Apr 20th, 2024

കൊച്ചി: നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് ഒന്നര വയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്നു. സംഭവത്തില്‍ കുഞ്ഞിൻ്റെ അച്ഛമ്മയുടെ കാമുകനായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞിനെ മുക്കിക്കൊല്ലുകയായിരുന്നു. പുലർച്ചെ സമയം, കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ടാണ് രണ്ട് കുട്ടികളും അമ്മൂമ്മയും ജോണും ഹോട്ടലിൽ മുറിയെടുത്തത്. ചൊവ്വാഴ്ച പുലർച്ചെയാണ് കുഞ്ഞിനെ ഹോട്ടലിൽ നിന്ന് ആശുപത്രിയിലേക്ക് ഇവർ കൊണ്ടുപോയത്. കുഞ്ഞിൻ്റെ മാതാവ് വിദേശത്ത് ജോലി ചെയ്യുകയാണ്. അപകടം സംഭവിച്ച് ചികിത്സയിലാണ് പിതാവ്. അതിനാൽ അമ്മൂമ്മയുടെ അടുത്തായിരുന്നു കുഞ്ഞുങ്ങൾ.

BEST SELLERS