Fri. Mar 29th, 2024

കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാസലറായി പ്രൊഫ. എം വി നാരായണനെ നിയമിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറും സ്‌കൂള്‍ ഓഫ് ലാഗ്വേജസ് ഡയറക്ടറുമായി പ്രവര്‍ത്തിച്ചുവരവെയാണ് പുതിയ നിയമനം. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ ഫോറിന്‍ ലാംഗ്വേജസ് വിഭാഗം ഡീനും അക്കാദമിക് കൗണ്‍സില്‍ അംഗവുമാണ്.

ഇംഗ്ലീഷിലും മലയാളത്തിലുമായി അറുപതിലധികം ലേഖനങ്ങളും ഏഴ് ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ/ അന്തര്‍ദ്ദേശീയ തലത്തില്‍ ഇരുനൂറോളം പേപ്പറുകള്‍ അവതരിപ്പിച്ച ഡോ. നാരായണന്റെ കീഴില്‍ 11 പിഎച്ച് ഡി, ആറു എം ഫില്‍ പ്രബന്ധങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. തൃശൂര്‍ പുറനാട്ടുകര സ്വദേശിയാണ്.

BEST SELLERS