Wednesday, May 25, 2022

Latest Posts

ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷ മാര്‍ച്ച് 23 മുതല്‍; പ്ലസ് വണ്‍ പരീക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍

ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് വണ്‍ പരീക്ഷകള്‍ മധ്യവേനലവധി കഴിഞ്ഞ ശേഷം ജൂണ്‍ 2 മുതല്‍ 18 വരെയുള്ള തീയതികളിലും നടത്തും. ഏപ്രില്‍,മെയ് മാസങ്ങളില്‍ സ്‌കൂളുകള്‍ക്ക് മധ്യവേനലവധി ആയിരിക്കും. അതു കഴിഞ്ഞ് ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും.

അധ്യാപകരുടെ പരിശീലന ക്യാമ്പുകള്‍ മെയ് മാസത്തില്‍ നടത്തുമെന്നും അടുത്ത വര്‍ഷത്തെ അക്കാദമിക്ക് കലണ്ടര്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കും വിധമായിരിക്കും പരീക്ഷകള്‍ ക്രമീകരിക്കുക. ലളിതമായ ചോദ്യങ്ങളാവും ഉണ്ടാവുക. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ഒരുപാട് സമയം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.