Sat. Apr 20th, 2024

തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സനാതന വിധിപ്രകാരം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ക്ഷേത്ര പൂജാരി അറസ്റ്റില്‍. അമ്പത്കാരനായ വി വൈത്യനാഥനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമം (പോസ്‌കോ) 2012, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) നിയമം 2000 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

യുഎസ് ആസ്ഥാനമായുള്ള എന്‍ജിഒയായ നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിംഗ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രന്‍ (എന്‍സിഎംഇസി) ആണ് പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. തിരുപ്പൂര്‍ പോലീസ് ഐപി വിലാസവും ഫോണ്‍ നമ്പറും ഉപയോഗിച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു. ക്ഷേത്ര പൂജാരി ഫേസ്ബുക്കില്‍ കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കം അപ്ലോഡ് ചെയ്തിരുന്നതായി പോലീസ് വ്യക്തമാക്കി.

BEST SELLERS