Wednesday, May 25, 2022

Latest Posts

റഷ്യയില്‍ ചാനലിന്റെ പ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ച് ബി ബി സി

റഷ്യക്കുള്ളില്‍ ചാനലിന്റെ പ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ചെന്ന് ബി ബി സി ന്യൂസ്. റഷ്യയില്‍ തുടരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കുംപ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ദേശം നല്‍കി. ജീവനക്കാരുടെ സുരക്ഷ പരമപ്രധാനമാണ്. യുദ്ധമേഖലയില്‍ ജോലി ചെയ്യുന്നതിന്റെ പേരില്‍ അവരെ അപകടസാധ്യതയിലേക്ക് തള്ളിവിടാന്‍ ഞങ്ങള്‍ തയ്യാറല്ലെന്് തീരുമാനം അറിയിച്ച് ബി ബി സി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി പ്രസ്താവനയില്‍ പറഞ്ഞു.

റഷ്യക്കുള്ളില്‍ സംപ്രേഷണം നിര്‍ത്തിയെങ്കിലും പുറത്ത് റഷ്യന് ഭാഷയിലും ന്യൂസ് സംപ്രേഷണമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ബി ബി സി റഷ്യയുടെ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം റഷ്യ നേരത്തേ തന്നെ തടഞ്ഞിരുന്നു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.