Fri. Mar 29th, 2024

കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവ് പിടിക്കാനുള്ള പോരാട്ടം വലിയ രൂപത്തിലേക്ക് മാറുന്നതിനിടെ ഇന്ത്യന്‍ പൗരന്‍മാരോട് അടിയന്തരമായി നഗരം വിടാന്‍ എംബസി നിര്‍ദേശം. കിട്ടാവുന്ന മാര്‍ഗങ്ങളില്‍ ഇന്ന് തന്നെ അടിയന്തരമായി കീവ് വിടണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ട്രെയ്‌നിലോ, മറ്റ് മാര്‍ഗങ്ങളിലോ പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറാനാണ് അറിയിച്ചിരിക്കുന്നത്. ഏകദേശം 500 ഓളം ഇന്ത്യക്കാര്‍ കീവിലുണ്ടെന്നാണ് സൂചന.

യുദ്ധത്തിന്റെ ആറാം ദിനത്തില്‍യുക്രൈന്റെ തലസ്ഥാനം പിടിച്ചടക്കാന്‍ വരുന്ന റഷ്യന്‍ സൈന്യത്തിന്റെ സാറ്റലൈറ്റ് ചിത്രം പുറത്ത് വന്നിട്ടുണ്ട്. കീവിനെ ലക്ഷ്യമാക്കി വന്‍ സൈനിക വ്യൂഹമാണ് നീങ്ങുന്നത്. 65 കിലേമീറ്റര്‍ നീളത്തിലാണ് വാഹന വ്യൂഹം കിയവിലേക്ക് നീങ്ങുന്നത്. വാഹനങ്ങള്‍, ടാങ്കുകള്‍, പീരങ്കികള്‍, കരസേന, സപ്പോര്‍ട്ട് വാഹനങ്ങള്‍ എന്നിവയുടെ വിപുലമായ വാഹനവ്യൂഹമാണ് വരുന്നതെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ യുക്രൈന്‍ തലസ്ഥാനമായ കീവ് റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. വ്യാപക ബോംബാക്രമണമാണ് ഇവിടെ നടക്കുന്നത്. യുക്രൈന്റെ ഭാഗത്ത് നിന്ന് ചെറുത്തുനില്‍പ്പുമുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് വലിയ വിഭാഗം സൈന്യത്തെ റഷ്യ അതിര്‍ത്തിവഴി ഇവിടേക്ക് കൊണ്ടുവരുന്നത്. ഈ ഒരു സാഹചര്യത്തിലാണ് എംബസി അടിയന്തര നിര്‍ദേശ പുറപ്പെടുവിച്ചിരിക്കുന്നത്.

BEST SELLERS