Sat. Apr 20th, 2024

ബന്ധുക്കളായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഏനാത്ത് നെടുമണ്‍ മാങ്കൂട്ടം പള്ളിയയ്യത്തു വീട്ടില്‍ ജോസഫിന്റെ മകന്‍ രാജു (29) വിനെയാണ് ഏനാത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ രണ്ടുകേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2019 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. പ്രതിയുടെ വീട്ടില്‍ വച്ചായിരുന്നു പീഡനം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

BEST SELLERS