Tue. Apr 23rd, 2024

ഉക്രൈനിനെതിരെയുള്ള റഷ്യന്‍ അധിനിവേശം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് നാറ്റോ. റഷ്യന്‍ യുദ്ധപ്രഖ്യാപനത്തെ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍ സ്‌റ്റോള്‍ട്ടന്‍ബെര്‍ഗ് അപലപിച്ചു. അസംഖ്യം സാധാരണക്കാരുടെ ജീവനെയും ജീവിതത്തെയും പ്രയാസത്തിലാക്കുന്നതാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

യൂറോ- അറ്റ്‌ലാന്റിക് സുരക്ഷക്കുള്ള ഗുരുതരമായ ഭീഷണിയാണിത്. റഷ്യയുടെ പുതിയ അധിനിവേശത്തെ നാറ്റോ സഖ്യം അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, താനാണ് യു എസ് ഭരിക്കുന്നതെങ്കില്‍ റഷ്യ ഉക്രൈനിനെ ആക്രമിക്കില്ലായിരുന്നെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

പുടിന്‍ തുടക്കത്തില്‍ ഇത് ആഗ്രഹിച്ചില്ല. ചര്‍ച്ച ആഗ്രഹിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുയും അവസാനം ദൗര്‍ബല്യം കാണുകയായിരുന്നെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ അഫ്ഗാനില്‍ നിന്ന് പിന്‍മാറിയതും ദൗര്‍ബല്യമായി റഷ്യ കണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉക്രൈനിനെ പൂര്‍ണമായും കീഴടക്കാനുള്ള യുദ്ധമാണ് പുടിന്‍ ആരംഭിച്ചതെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു.

BEST SELLERS