Tuesday, May 24, 2022

Latest Posts

നഷ്ടമായത്‌ സ്വന്തം ചേച്ചിയെ എന്ന് മോഹന്‍ലാല്‍

കെ പി എ സി ലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് നടന്‍ മോഹന്‍ലാല്‍. ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിക്കാന്‍ സാധിച്ച സ്വന്തം ചേച്ചിയെയാണ് നഷ്ടമായതെന്ന് മോഹന്‍ലാല്‍. അസുഖ ബാധിതയായിരുന്നപ്പോള്‍ നേരില്‍ കാണുവാന്‍ സാധിച്ചില്ലെന്നും വിയോഗം ദുഃഖകരമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. കെ പി എ സി ലളിതയുടെ തൃപ്പൂണിത്തുറയിലെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലളിത ചേച്ചിയുമായി തനിക്ക് സിനിമക്കപ്പുറമുളള വ്യക്തി ബന്ധമുണ്ടായിരുന്നു. ഏറെ നാളത്തെ അടുപ്പമാണ് ചേച്ചിയുമായി ഉണ്ടായിരുന്നത്. അമ്മയും മകനുമായി ചുരുക്കങ്ങളില്‍ സിനിമകളില്‍ ചേച്ചിയുമൊത്ത് അഭിനയിക്കാന്‍ സാധിച്ചത് സന്തോഷമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

BEST SELLERS







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.