Wednesday, May 25, 2022

Latest Posts

ശരത്‍കുമാറിന്റെ നൂറ്റിയമ്പതാം സിനിമ, ‘ദ സ്‍മൈല്‍ മാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ശരത്കുമാര്‍. നായകനായും വില്ലനായുമെല്ലാം മികവ് കാട്ടിയ ശരത്കുമാര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ദ സ്‌മൈല്‍ മാന്‍’. ശ്യാം പ്രവീണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ദ സ്‌മൈല്‍ മാന്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

ശരത്കുമാര്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ‘ദ സ്‌മൈല്‍ മാന്റെ’ ഷൂട്ടിംഗ് തുടങ്ങുകയും ചെയ്തു. ശ്രീ ശരവണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാന്‍ ലോകേഷാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

സലില്‍ ദാസാണ് ചിത്രം നിര്‍മിക്കുന്നത്. ദീപ സലിലാണ് കോ പ്രൊഡ്യൂസര്‍. മാഗ്‌നം മൂവീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. മുഗേഷ് ശര്‍മാണ് പ്രൊഡക്ഷന്‍ മാനേജര്‍.

തിരക്കഥയും സംഭാഷണവും ആനന്ദാണ് എഴുതുന്നത്. സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമയാണ്. ശരത്കുമാര്‍ നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗവാസ്‌കര്‍ അവിനാശാണ് നിര്‍വഹിക്കുന്നത്. ആര്‍ട്ട് ജയ്കാന്ത്. കോസ്റ്റ്യൂം എം മുഹമ്മദ് സുബൈര്‍. മേയ്ക്കപ്പ് വിനോദ് സുകുമാരന്‍. നടി ഇനിയയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.

BEST SELLERS







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.