Fri. Mar 29th, 2024

കെ എസ് ഇ ബിയിലെ ഇടത് തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമരം തീര്‍ക്കാന്‍ വൈദ്യുതിമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ച അവസാനിപ്പിച്ചു. ചര്‍ച്ച പോസിറ്റീവായിരുന്നെന്നും സമരം തീര്‍ക്കാന്‍ ഫോര്‍മുലയുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചച്ച ചെയ്ത് പരിഹരിക്കും. ക്രമക്കേട് സെക്രട്ടറി അന്വേഷിക്കുന്നുണ്ട്. വിവാദ ഫേസ്ബുക്ക് പോസ്റ്റിട്ട ചെയര്‍മാനെ മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. നയങ്ങള്‍ തിരുത്താന്‍ ചെയര്‍മാന്‍ അശോക് തയ്യാറാകണമെന്നാണ് സമരക്കാരുടെ ആവശ്യം. ഊര്‍ജ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയോട് നിലവിലെ പ്രശ്നങ്ങള്‍ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളാല്‍ അവധിയിലുള്ള ചെയര്‍മാന്‍ ബി അശോകനോട് മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്.

BEST SELLERS