Fri. Mar 29th, 2024

ബാലചന്ദ്ര കുമാറിനെതിരായുളള പീഡന പരാതിയില്‍ പൊലീസ് പരാതിക്കാരിയുടെ രഹസ്യ മൊഴി എടുത്തു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിലാണ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

തുടര്‍ന്ന് യുവതിയെ ആദ്യം മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കി. ഉച്ചക്ക് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി. യുവതിയുടെ വിശദമായ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമേ തുടര്‍നടപടി സ്വീകരിക്കൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പത്ത് കൊല്ലം മുമ്പ് കൊച്ചിയിലെ ഒരു വീട്ടില്‍വെച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്നാണ് ഹോം നഴ്‌സായ യുവതിയുടെ പരാതി. എളമക്കര പൊലീസിന് കൈമാറിയ കേസ് പിന്നീട് അന്വഷണത്തിനായി തിരുവനന്തപുരം ഹൈടെക് സെല്‍ അഡിഷണല്‍ എസ് പി, എസ് ബിജുമോന്‍ കൈമാറുകയായിരുന്നു.

BEST SELLERS