Fri. Mar 29th, 2024

അല്ലേലൂയാ സൂത്രം അനുസരിച്ച് പരിശുദ്ധാത്മാവിനാൽ പ്രേരിതനായി അനധികൃതമായി മണല്‍ കടത്തിയ കേസില്‍ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറോണിയോസ് തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. താമരഭരണി നദിയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തിയ കേസിലാണ് ബിഷപ്പ് അറസ്റ്റിലായത്. ബിഷപ്പിൻറെ അല്ലേലൂയാ സൂത്രത്തിൽ പങ്കാളികളായ 4 വികാരിമാരും അറസ്റ്റിലായവരിൽ പെടുന്നു. 

വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളവും പുരോഹിതന്‍മാരായ ജോര്‍ജ് സാമുവല്‍, ഷാജി തോമസ്, ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരും ആണ് അറസ്റ്റിലായിട്ടുള്ളത്. പ്രതിപുരുഷന്മാരായ എല്ലാ പ്രതികളേയും റിമാന്‍ഡ് ചെയ്തു. ആചാരപരമായ നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറലിനെയും പിന്നീട് തിരുനല്‍വേലി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതോടെ പരിശുദ്ധാത്മാവിനാൽ പ്രേരിതരായല്ല ദുഷ്ടാരൂപിയാണ് ബിഷപ്പിനെയും വികാരിമാരെയും കൊണ്ട് രൂപ…താ കമ്പനിയ്ക്കായി ഇതെല്ലാം ചെയ്യിച്ചതെന്നാണ് ബിഷപ്പും പ്രതി പുരുഷന്മാരും കുഞ്ഞാടുകളും മുട്ടനാടുകളുമെല്ലാം ഒരുപോലെ കൈകഴുകുന്നത്.

BEST SELLERS