Fri. Apr 26th, 2024

ദുബൈ: ആവേശത്തിരയിളക്കി ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദുബൈ എക്‌സ്‌പോ വേദിയിലെത്തി. ദുബൈയുടെ നേട്ടങ്ങള്‍ അതിശയിപ്പിക്കുന്നതാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

അല്‍വസ്ല്‍ ഡോമില്‍ തിങ്ങിക്കൂടിയ ആയിരങ്ങള്‍ക്ക് നടുവിലേക്ക് ആവേശത്തിന്റെ ബൈ സൈക്കിള്‍ കിക്കുമായി സൂപ്പര്‍ താരത്തിന്റെ മാസ് എന്‍ട്രിയായിരുന്നു ഏറ്റവും ആകര്‍ഷണം. വേദിയിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആര്‍പ്പുവിളികളോടെ ആരാധകക്കൂട്ടം എതിരേറ്റു. 192 രാജ്യങ്ങളിലുള്ളവര്‍ പ്രിയതാരത്തെക്കാണാന്‍ എക്‌സ്‌പോ വേദിയിലെത്തിയതായി സംഘാടകര്‍ അറിയിച്ചപ്പോള്‍ അവരാണ് തന്റെ ശക്തിയും ഊര്‍ജവും എന്നായിരുന്നു സിആര്‍7ന്റെ മറുപടി.

ഇത് തന്റെ ഇഷ്ട നഗരം, ദുബൈ ചെയ്യുന്നതെന്തും അതിശയകരവും ആകര്‍ഷണവുമാണ്. അതുകൊണ്ട് ഈ നാടിന്റെ നേട്ടങ്ങളില്‍ ഒരല്‍ഭുതവുമില്ല എന്നായിരുന്നു എക്‌സ്‌പോയെക്കുറിച്ചുള്ള പ്രതികരണം.