Tue. Apr 23rd, 2024

ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി. നാളെ രാവിലെ 11നാണ് ഹരജി പരിഗണിക്കുക. ദിലീപിന് ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കുമെന്നും അറസ്റ്റ് അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷനൊപ്പമാണെന്ന് കോടതി വ്യക്തമാക്കി. നാളെ പ്രത്യേക സിറ്റിംഗ് നടത്തി കേസ് പരിഗണിക്കുമെന്നും കോടതി അറിയിക്കുകയായിരുന്നു.

ദിലീപ് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. ഫോണ്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്. പ്രോസിക്യൂഷന്‍ വാദം കേട്ട ശേഷം ദിലീപിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോണ്‍ അഭിഭാഷകന് കൈമാറിയ നടപടി തെറ്റാണ്. അന്വേഷണത്തിന് അനിവാര്യമായ തെളിവായ ഫോണ്‍ എന്തുകൊണ്ട് കൈമാറുന്നില്ല? ഫോണ്‍ കോടതി നിര്‍ദേശിച്ചിട്ടും നല്‍കാതിരിക്കുന്നതിന് കാരണമെന്താണ്? തുടങ്ങിയ നിചോദ്യങ്ങളും കോടതി ഉന്നയിച്ചു.