Tuesday, May 24, 2022

Latest Posts

യു പി തിരിച്ചുപിടിക്കാനായി ബിജെപി ഒഴികെയുള്ള മറ്റ് പാര്‍ട്ടികളുമായി സഖ്യത്തിന് കോണ്‍ഗ്രസിന് തയ്യാറാണെന്ന് പ്രിയങ്കാ ഗാന്ധി

ഉത്തര്‍ പ്രദേശില്‍ അധികാരത്തിലേറിയാല്‍ യുവാക്കള്‍ക്കായി 20 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള മാര്‍ഗരേഖയാണെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ജാതി, മത വിവേചനങ്ങളോട് ഒറ്റക്കെട്ടായി പൊരുതാമെന്നും പിന്നോക്ക വിഭാഗങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഉറപ്പാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.എഐസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമാണ് പത്രിക പുറത്തിറക്കിയത്.

ഉത്തര്‍പ്രദേശ് തിരിച്ചുപിടിക്കാനായി ബിജെപി ഒഴികെയുള്ള മറ്റ് പാര്‍ട്ടികളുമായി സഖ്യത്തിന് കോണ്‍ഗ്രസിന് സമ്മതമാണെന്ന് പ്രിയങ്കാ ഗാന്ധി അറിയിച്ചു. കോണ്‍ഗ്രസ് പ്രകടന പത്രിക തന്നെയായിരിക്കും സഖ്യത്തിന്റെ അടിസ്ഥാനം. പ്രാദേശിക വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി ഏകജാലക സംവിധാനം കൊണ്ടുവരുമെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ട 125 പേരില്‍ 50 പേരും വനിതകളാണ്. ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ ആശ സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വവും ശ്രദ്ധേയമാണ്. ഇവരെ കൂടാതെ സാമൂഹ്യപ്രവര്‍ത്തക സദഫ് ജാഫറും ആശാ പ്രവര്‍ത്തകയായ പൂനം പാണ്ഡെയും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്.

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.