Fri. Mar 29th, 2024

പീഡന പരാതിയില്‍ പോലീസ് കേസെടുത്തതിന് പിറകെ വ്ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായി എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം തുടങ്ങി. പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് ശ്രീകാന്തിനെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തത്.

കൊച്ചിയിലെ ഹോട്ടലിലും ആലുവയിലെ ഫ്ലാറ്റിലും വച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഗ്രൂപ്പില്‍ നേരത്തെ വെട്ടിയാര്‍ക്കെതിരെ രണ്ട് മി ടൂ ആരോപണങ്ങള്‍ വന്നിരുന്നു. ഇതിലൊരു യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.