നടിയെ ആക്രമിച്ച കേസില്‍ പുനര്‍ വിസ്താരത്തിനുള്ള സാക്ഷിപട്ടിക അംഗീകരിക്കണമെന്ന പ്രോസിക്യൂന്റെ അപ്പീലിന് ഹൈക്കോടതിയുടെ അനുമതി. എട്ട് സാക്ഷികളെ പുതുതയാ വിസ്തരിക്കാന്‍ കോടതി അനുമതി നല്കി. ഇതില്‍ അഞ്ച് പേരും പുതിയ സാക്ഷികളാണ്. മൂന്ന് സാക്ഷികളെ മാത്രം വിസ്തരിക്കാനായിരുന്നു വിചാരണ് കോടതി അനുമതി നല്‍കിയിരുന്നത്. ഇത് ചോദ്യം ചെയ്തായിരുന്നു പ്രോസിക്യൂഷന്റെ ഹരജി. കേസിലെ പ്രതികളിലൊരളായ ദിലീപ് അടക്കമുള്ളവരുടെ ഫോണ്‍ രേഖകള്‍ വിളിച്ചുവരുത്താനും അനുമതി നല്‍കിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ പുനര്‍വിസ്താരത്തിനുള്ള സാക്ഷി പട്ടിക പൂര്‍ണമായും അംഗീകരിക്കാത്ത വിചാരണ കോടതിക്കെതിരായി പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
നേരത്തെ നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളുടെ പുനര്വിസ്താരത്തിനായിപ്രോസിക്യൂഷന് വിചാരണ കോടതിയില്‍ അനുമതി തേടിയിരുന്നത്. 16 പേരുടെ പട്ടികയില്‍ ഏഴുപേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒമ്പത് പേരില്‍നിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പ്രോസിക്യൂഷന്റെ ഈ ആവശ്യം വിചാരണ കോടതി നിരാകരിച്ചു. മൂന്ന് പേരുടെ പുനര്‍വിസ്താരത്തിന് മാത്രമാണ് കോടതി അംഗീകാരം നല്‍കിയത്. രണ്ടുപേരെ വിളിച്ചുവരുത്താനും ഒരാളെ പുതുതായി സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്താനും കോടതി അനുവദിക്കുകയാണ്. ഇത് ചോദ്യം ചെയ്ത് പ്രോസിക്യൂ,ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഇപ്പോള്‍ അനുകൂല നിലപാട് ലഭിച്ചിരിക്കുന്നത്. നടിയ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തില്‍ പുതിയ ചോദ്യം ചെയ്യാനുള്ള അനുമതി നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ട്. ദിലീപ് അടക്കമുള്ളവര്‍ക്കെതിരെ നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്കിയ പലരും പുതിയ സാക്ഷി പട്ടികയില്‍ വരുമെന്നാണ് വിവരം.