Thu. Mar 28th, 2024

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിനെ വധിച്ച കേസില്‍ കൂടുതല്‍ കെ എസ് യു നേതാക്കള്‍ പിടിയിലാവുന്നു. കേസില്‍ കെ എസ് യുവിന്റെ ജില്ലാ നേതാവിനെയാണ് പോലീസ് ഇപ്പോള്‍ കസ്റ്റഡയില്‍ എടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കെ എസ് യു ഇടുക്കി ജില്ലാ സെക്രട്ടറി നിതിന്‍ ലൂക്കോസിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു.

ഇതോടെ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണം ആറായി. കേസില്‍ സംഘടനാ തലത്തില്‍ ഗൂഢാലോചന നടന്നു എന്ന ദിശയിലാണ് അന്വേഷണം നടക്കുന്നത് എന്ന സൂചനയാണ് പോലീസിന്റെ അറസ്റ്റ് സൂചിപ്പിക്കുന്നത്.

കേസില്‍ നാലാം പ്രതിയാണ് നിതിന്‍. മുരിക്കാശേരിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.