Friday, January 28, 2022

Latest Posts

പ്രണവ് മോഹൻലാല്‍ ചിത്രം ‘ഹൃദയ’ത്തിലെ ഏഴു പാട്ടുകളും പുറത്തുവിട്ടു

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രമാണ് ‘ഹൃദയം’ . പ്രണവ് മോഹൻലാല്‍ നായകനാകുന്ന ‘ഹൃദയം’ എന്ന പുതിയ ചിത്രത്തിലേതായി ഇതിനകം പുറത്തുവന്ന ഗാനങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായി. ഇപ്പോഴിതാ വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ഓഡിയോ ജ്യൂക്ക്ബോക്സ് പുറത്തുവിട്ടിരിക്കുകയാണ്.

ഇതുവരെ പുറത്തുവിട്ട ഗാനങ്ങള്‍ക്ക് പുറമേ ചില പാട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഓഡിയോ ജ്യൂക്ക്ബോക്സ് ആദ്യ ഭാഗം പുറത്തുവിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസൻ തന്റെ ചിത്രത്തിനായി കൈതപ്രത്തിന്റെ രചനയില്‍ പാടിയ ‘മനസ്സേ മനസ്സേ..’, കൈതപ്രത്തിന്റെ രചനയില്‍ കെ എസ് ചിത്ര പാടിയ ഒറ്റയ്‍ക്ക് പാടിയ ‘മുകിലിന്റെ..’, മുഹമ്മദ് മഖ്‍ബൂല്‍ മൻസൂര്‍, സച്ചിൻ വാര്യര്‍, ഹേഷം എന്നിവരുമായി ചേര്‍ന്ന് പാടിയ ‘മിന്നല്‍ക്കൊടി..’ എന്നീ ഗാനങ്ങളുമായി പുതുതായി പുറത്തുവിട്ടത്. ‘ദര്‍ശന..’, ‘തക തൈ താരെ..’ തുടങ്ങിയ ഹൃദയത്തിലെ ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹേഷമാണ് ‘ഹൃദയം’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ.

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.