Monday, January 17, 2022

Latest Posts

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം കണ്ണനല്ലൂര്‍ വെളിച്ചിക്കാല സാലു ഹൗസില്‍ ജാസ്മിന്‍ (40) ആണ് കൊല്ലപ്പെട്ടത്. ജാസ്മിനെ കൊന്ന ഭര്‍ത്താവ് ഷൈജുവിനെ വിഷം കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തിലാണ് ഷൈജുവുള്ളത്.

മക്കള്‍ക്ക് ഉറക്ക ഗുളിക നല്‍കിയ ശേഷമായിരുന്നു കൊലപാതകം. ഷൈജുവിന്റെ മദ്യപാനത്തെ തുടര്‍ന്ന് വീട്ടില്‍ നിരന്തരം പ്രശ്‌നമുണ്ടാകാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. പലപ്പോഴും ഷൈജു ജാസ്മിനുമായി വഴക്കിടുകയും അവരെ മര്‍ദിക്കുകയും ചെയ്തിരുന്നതായാണ് അയല്‍വാസികള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.