Friday, January 28, 2022

Latest Posts

ഒമ്പതാം ക്ലാസുവരെ പഠനം ഓണ്‍ലൈനിൽ മാത്രം; സ്‌കൂളുകള്‍ വീണ്ടും ഓണ്‍ലൈനാക്കാന്‍ തീരുമാനം

സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും ഓണ്‍ലൈനാക്കാന്‍ തീരുമാനം. ഒമ്പതാം ക്ലാസുവരെ പഠനം ഓണ്‍ലൈന്‍ മാത്രമാക്കാനാണ് ഇന്നത്തെ കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം ഉണ്ടായത്. ജനുവരി 21 മുതലാണ് ക്ലാസുകള്‍ ഓണ്‍ലൈനായി മാറുക.

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടെന്നും തീരുമാനം. വരാന്ത്യ ലോക്ഡൗണും ഉണ്ടാകുന്നില്ല. ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം ആക്കിയിട്ടുണ്ട്. ഔദ്യോഗിക പരിപാടികള്‍ ഔണ്‍ലൈനായി മാത്രം നടത്താനുമാണ് തീരുമാനം.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കൊവിഡ് വ്യാപനം രൂക്ഷമായാല്‍ സ്ഥാപനം അടച്ചിടുന്നതില്‍ മേധാവികള്‍ക്ക് തീരുമാനിക്കാം.

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.