Monday, January 24, 2022

Latest Posts

സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതു മാറ്റി കൂട്ടിയിട്ട് റീത്ത് വച്ച് പ്രതിഷേധം

കണ്ണൂര്‍ മാടായിപ്പാറയില്‍ വീണ്ടും സില്‍വര്‍ ലൈന്‍ കല്ലുകള്‍ വ്യാപകമായി പിഴുതു മാറ്റി. മാടായിപ്പാറ റോഡരികില്‍ 8 സര്‍വേക്കല്ലുകളാണ് കൂട്ടിയിട്ട് റീത്ത് വച്ചിരിക്കുന്ന നിലയില്‍ കണ്ടത്. വെള്ളിയാഴ്ച രാവിലെയോടെയാണു സംഭവം ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം പാറക്കുളത്തിനു സമീപവും സര്‍വേക്കല്ല് പിഴുതു മാറ്റിയിരുന്നു. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച കെ റെയിലിന്റെ അതിരടയാളക്കല്ല് പിഴുതുമാറ്റുമെന്ന് കെസുധാകരന്‍ പ്രഖ്യാപിച്ച അന്ന് രാത്രിതന്നെയാണ് മാടായിപ്പാറയിലെ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റപ്പെട്ടത്. പിഴുതുമാറ്റിയ കല്ലിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചെറുകുന്ന് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പുത്തന്‍പുരയില്‍ രാഹുലിനെതിരെ പഴയങ്ങാടി പോലീസ് കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു.

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.