Monday, January 17, 2022

Latest Posts

പെരുമ്പാവൂരിൽ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു; രണ്ട് പേർ കസ്റ്റഡിയിൽ

എറണാകുളം പെരുമ്പാവൂര്‍ കീഴില്ലത്ത് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു. പെരുമ്പാവൂര്‍ കീഴില്ലത്ത് വട്ടപ്പറമ്പന്‍ സാജുവിന്റെ മകന്‍ അന്‍സില്‍ (28) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം.

സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂര്‍ സ്വദേശികളായ ബിജു, എല്‍വിന്‍ എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.

വാഹന കച്ചവടം ചെയ്യുന്ന അൻസിലിന് ശത്രുക്കളുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. എന്നാൽ, കഴിഞ്ഞ ദിവസം പെട്രോൾ പമ്പിൽ വെച്ച് ഒരു സംഘവുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതായിരിക്കാം കൊലപാതക കാരണമെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം പെരുമ്പാവൂര്‍ സാഞ്ചോ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.