Friday, May 20, 2022

Latest Posts

തൃശൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍

തൃശൂർ ജില്ലയിലെ തങ്ങാലൂരില്‍ വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍. തങ്ങാലൂര്‍ സ്വദേശിയായ അമ്പിളി(53) യാണ് വീട്ടിലെ ശുചിമുറിയില്‍ വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. തൃശ്ശൂര്‍ അവണൂര്‍ പി എച്ച് സിയില്‍ ജൂനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നേഴ്‌സ് ആയിരുന്ന അമ്പിളിക്ക് ഈയിടെയാണ് എല്‍ എച്ച് ഐ ആയി സ്ഥാനക്കയറ്റം ലഭിച്ചത്.

എന്നാല്‍ വരവൂര്‍ പി എച്ച് സിയില്‍ ജോലിയില്‍ പ്രവേശിക്കാതെ അവധിയെടുക്കുകയായിരുന്നു. അമ്പിളിക്ക് നേരിയ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പോലീസ് പറയുന്നു. പ്രാഥമിക അന്വേഷണത്തില്‍ മരണത്തില്‍ മറ്റ് അസ്വാഭാവികതയില്ലെന്ന് പോലീസ് വ്യക്തമാക്കി.

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.