Monday, January 17, 2022

Latest Posts

നവജാത ശിശുവിനെ തട്ടിയെടുത്ത നീതുവിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷ അറസ്റ്റില്‍

ആശുപത്രിയില്‍നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി നീതുവിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷ അറസ്റ്റില്‍. വഞ്ചനാക്കുറ്റവും ഗാര്‍ഹിക-ബാലപീഡന വകുപ്പുകളും ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

30 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തതായി നീതു പരാതി നല്‍കിയിരുന്നു. ഏഴുവയസുകാരന്‍ മകനെ ഇബ്രാഹിം മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

കുട്ടിയെ തട്ടിയെടുത്തതില്‍ ഇബ്രാഹിം ബാദുഷക്ക് പങ്കില്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നീതുവിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.