Monday, January 24, 2022

Latest Posts

അരൂരില്‍ സീഫുഡ് കയറ്റുമതി കമ്പനിയില്‍ തീപ്പിടുത്തം; ജീവനക്കാര്‍ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു

അരൂര്‍ ചന്ദിരൂരില്‍ സീഫുഡ് എക്‌സ്‌പോര്‍ട്ടിംഗ് കമ്പനിയില്‍ തീപ്പിടുത്തം. പ്രീമിയര്‍ കമ്പനിയിലാണ് തീപ്പിടുത്തമുണ്ടായത്. അരൂരില്‍ നിന്നും ആലപ്പുഴയില്‍ നിന്നും എത്തിയ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് നിലവില്‍ സ്ഥലത്തുണ്ട്. തീ നിയന്ത്രണവിധേയമാണെന്ന് ഫയര്‍ഫോഴ്‌സ് പറയുന്നു.അതേ സമയം തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

സംഭവത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായി കത്തിനശിച്ചു. വലിയ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. അകത്തുണ്ടായിരുന്ന ജീവനക്കാര്‍ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. ഉച്ചയോടെയാണ് സ്ഥാപനത്തിന്റെ മുകള്‍ നിലയില്‍ നിന്ന് തീ ഉയര്‍ന്നത്.

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.