Monday, January 24, 2022

Latest Posts

പി ടി തോമസിനെതിരായ എംഎം മണിയുടെ വിമര്‍ശനം ദുഃഖകരമെന്ന് കെ ബാബു

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിനെതിരായ എംഎം മണിയുടെ വിമര്‍ശനം ദുഃഖകരമെന്ന് കെ ബാബു എംഎല്‍എ. ഒരു പൊതു പ്രവര്‍ത്തകനില്‍ നിന്നും പ്രതീക്ഷിക്കാത്ത നിലയിലുള്ള വാക്കുകളാണ് എംഎം മണിയില്‍ നിന്നുണ്ടായതെന്ന് ബാബു പറഞ്ഞു.

സിപിഎം നേതാവിന്റെ വാക്കുകള്‍ പി ടി തോമസിന്റെ കുടുംബത്തെയും ദുഃഖിപ്പിച്ചു. ഇത് പാര്‍ട്ടി നിലപാടാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്നും കെ ബാബു ആവശ്യപ്പെട്ടു.

പി ടി തോമസിനെ പോലെ സിപിഎമ്മിനെ ദ്രോഹിച്ച മറ്റൊരു നേതാവില്ലെന്നും ഇപ്പോള്‍ പുണ്യാളന്‍ എന്നുപറഞ്ഞാല്‍ അംഗീകരിക്കാന്‍ പറ്റുമോയെന്നുമായിരുന്നു എംഎം മണി കഴിഞ്ഞ ദിവസം ഇടുക്കിയിലെ ഒരു പാര്‍ട്ടിപരിപാടിയില്‍വെച്ച് പറഞ്ഞത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ ഇടുക്കിയെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചയാളാണ് പി ടി തോമസെന്നും പി ടി ദ്രോഹിച്ചതൊന്നും മറക്കാന്‍ കഴിയില്ലെന്നും മണി പറഞ്ഞു.

‘മരിക്കുമ്പോള്‍ എല്ലാവരും ഖേദം പ്രകടിപ്പിക്കും അത് മര്യാദയാണ്. പി ടിയുടെ വിഷയത്തിലും അതുതന്നെയാണെന്നും മണി വിശദീകരിക്കുന്നു. എറണാകുളത്തുവെച്ച് സൈമണ്‍ ബ്രിട്ടോ അടക്കമുള്ളവരെ ദ്രോഹിച്ചതിലെല്ലാം പിന്നില്‍ തോമസിന് പങ്കുണ്ടെന്നും എംഎം മണി തുറന്നടിച്ചിരുന്നു.

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.